കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം ആനമാറി ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. എൻ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, കെ.സി.മുരളീധരൻ, എസ്.ദിവകാരൻ, വി.സച്ചിദാനന്ദൻ, എ.അപ്പുണ്ണി, സി.രാജേഷ്, വി.ആറുമുഖൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി എൻ.സുനിൽ കുമാർ (പ്രസിഡന്റ്), സി.രാജേഷ് (വൈസ് പ്രസിഡന്റ്), വി.സച്ചിദാനന്ദൻ (സെക്രട്ടറി), എ.അപ്പുണ്ണി (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |