SignIn
Kerala Kaumudi Online
Thursday, 19 September 2024 9.34 PM IST

സ്ത്രീ ശാക്തീകരണത്തിന് സേനയിലെ വനിതാസാന്നിദ്ധ്യം പ്രധാനം: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
p

തൃശൂർ:പൊലീസ് സേനയിലെ വനിതാസാന്നിദ്ധ്യം സ്ത്രീ ശാക്തീകരണ നടപടികളിൽ പ്രധാനമാണെന്നും അവരിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമവർമ്മപുരം കേരള പൊലീസ് അക്കാഡമി പരേഡ് ഗ്രൗണ്ടിൽ നടന്ന വനിതാ പൊലീസ് ബറ്റാലിയൻ മൂന്നാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിഫോം സർവീസുകളിൽ വനിതാ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധേയപ്രകടനം കാഴ്ചവയ്ക്കുന്ന കേരള പൊലീസിന്റെ യശസ്സ് ഉയർത്താൻ സേനയുടെ ഭാഗമാകുന്നവർ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ പൊലീസ് ബറ്റാലിയന്റെ മൂന്നാം ബാച്ചിലെ 446 സേനാംഗങ്ങളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. പൊലീസ് മേധാവി വൈ. അനിൽകാന്ത്, മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പൊലീസ് അക്കാഡമി ഡയറക്ടർ ബൽറാം കുമാർ ഉപാദ്ധ്യായ, ട്രെയിനിംഗ് ഐ.ജി കെ.പി. ഫിലിപ്പ്, അസിസ്റ്റന്റ് ഡയറക്ടർമാരായ കെ.കെ. അജി, പി.എ. മുഹമ്മദ് ആരിഫ്, എൽ. സോളമൻ, നജീബ് എസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.