SignIn
Kerala Kaumudi Online
Friday, 20 September 2024 2.04 AM IST

23 വർഷത്തെ എന്റെ കാത്തിരിപ്പാ 95ാം വയസ്സിൽ പ്രാണസഖിയെ സ്വന്തമാക്കി ജൂലിയൻ

Increase Font Size Decrease Font Size Print Page

v

ലണ്ടൻ : 23 വർഷങ്ങൾക്ക് ശേഷം 95 കാരനായ ജൂലിയൻ മൊയ്‌ലയുടെ പ്രണയം പുഷ്പിച്ചിരിക്കുകയാണ്. 84 കാരിയായ വാലറി വില്യംസുമായുള്ള ജൂലിയന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത് ജൂലിയന്റെ ആദ്യ വിവാഹമാണ്. 23 വർഷങ്ങൾക്ക് മുൻപ് അവർ ആദ്യം കണ്ടുമുട്ടിയ കാർഡിഫിലെ കാന്റോണിലുള്ള കാൽവറി ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വിവാഹം നടന്നത്.

സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന നാൽപ്പതോളം പേരും വിവാഹത്തിനെത്തി. ഓസ്ട്രേലിയക്കാരനായ ജൂലിയൻ 1954ലാണ് ലണ്ടനിൽ എത്തിയത്. കാർഡിഫിൽ ജനിച്ച് വളർന്ന വാലറിയെ പണ്ട് കണ്ടിട്ടുണ്ടെങ്കിലും അന്ന് പ്രണയം തുറന്ന് പറയാൻ ജൂലിയന് സാധിച്ചില്ല. ഒടുവിൽ ഫെബ്രുവരിയിൽ ജൂലിയൻ പ്രണയാഭ്യർത്ഥന നടത്തി. വാലറിയ്ക്ക് നൂറുവട്ടം സമ്മതം. വർഷങ്ങൾക്ക് ശേഷം ജൂലിയനെ വിവാഹം കഴിച്ചതിൽ അത്ഭുതം തോന്നുന്നു. എനിയ്ക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല - വാലറി പറഞ്ഞു.

വലിയൊരു അത്ഭുതമാണിതെന്ന് ജൂലിയൻ പറഞ്ഞു. വിവാഹ ജീവിതത്തിലുടനീളം ഒരുമിച്ചിരിക്കാൻ ഞങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടൻ ഓസ്ട്രേലിയയിലേക്ക് മധുവിധ യാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ് നവദമ്പതികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, ‘JUST BEING TOGETHER’: 95-YEAR-OLD MAN MARRIES FOR FIRST TIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.