SignIn
Kerala Kaumudi Online
Tuesday, 05 July 2022 2.50 PM IST

ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരൻ മരിച്ചു, മകൾക്ക് പരിക്കേറ്റു

jk-cop-killed


ശ്രീനഗർ: ശ്രീനഗറിലെ ഗനി മൊഹല്ലയിൽ ഭീകരരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഏഴുവയസുകാരിയായ മകൾക്ക് പരിക്കേറ്റു.

അഞ്ചാർ മേഖലയിലെ സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയാണ് മരിച്ചത്. സ്വന്തം വീടിനു മുന്നിൽ നിൽക്കവെ, വാഹനത്തിലെത്തിയ ഭീകരർ ഖ്വാദ്രിക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.

ഖ്വദ്രിയുടെ മകളുടെ വലതു കൈയിൽ വെടിയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ഏറ്റെടുത്തു.

ഈ മാസം മൂന്നാം തവണയാണ് പൊലീസുകാർക്ക് നേരെ ഭീകരാക്രമണമുണ്ടാകുന്നത്. കഴിഞ്ഞ 7 ന് അഞ്ചാർ പ്രദേശത്തിന് സമീപമുള്ള ഐവ പാലത്തിൽ ഭീകരർ ഒരു പൊലീസുകാരനെ വെടിവച്ചു കൊന്നിരുന്നു. 13 ന് പുൽവാമ ജില്ലയിൽ മറ്റൊരു പൊലീസുകാനും ഭീകരരുടെ വെടിയേറ്റ് മരിച്ചു.
കഴിഞ്ഞ മാസം ബാരാമുള്ള ജില്ലയിൽ ഒരു സർപഞ്ചിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേരടക്കം അഞ്ച് 'ഹൈബ്രിഡ്' ഭീകരരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭീകരരുടെ ലിസ്റ്റിൽ ഉൾപ്പെടാത്തവരും എന്നാൽ ഭീകരപരിശീലനം ലഭിച്ചവരും ആക്രമണത്തിൽ പങ്കെടുത്തശേഷം സാധാരണജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നവരാണ് 'ഹൈബ്രിഡ്' ഭീകരർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, JK COP KILLED
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.