SignIn
Kerala Kaumudi Online
Saturday, 04 May 2024 7.08 AM IST

ആനവണ്ടിയും കുട്ടികളുമായി വേനലവധി ക്യാമ്പ്

ksrt

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റ് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല യാത്രാ ക്യാമ്പ് സംഘടിപ്പിച്ചു. കരിനട ആശ്രയ, നിംസ് മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കെ.എസ്.ആർ.ടി.സി, കുട്ടികൾക്കായി യാത്രാക്യാമ്പ് നെയ്യാറ്റിൻകരയിൽ ഒരുക്കിയത്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ഏകദിന യാത്രയും പഠന ക്ലാസുകളും ഇടകലർന്ന " ആന വണ്ടിയും കുട്ട്യോളും " ക്യാമ്പിൽ 31 കുട്ടികൾ പങ്കെടുത്തു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ ഉദ്ഘാടനം ചെയ്തു. ആശ്രയ രക്ഷാധികാരി അയണിത്തോട്ടം കൃഷ്ണൻ നായർ, നിംസ് ജനറൽ മാനേജർ ഡോ. സജു, കെ.എസ്.ആർ.ടി.സി. ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ക്യാമ്പ് ഡയറക്ടർ ഗിരീഷ് പരുത്തി മഠം എന്നിവർ പങ്കെടുത്തു. നഗരസഭ ചെയർമാനും ക്യാമ്പംഗങ്ങളായ കുട്ടികളും ചേർന്ന് ബലൂണുകൾ പറത്തിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. കവി സുമേഷ് കൃഷ്ണൻ കവിതകളിലൂടെ കുട്ടികളെ പരിചയപ്പെട്ടു.
എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ കെ.ആർ. അജയൻ, ഹരി ചാരുത, സി.ഐ വി.എൻ. സാഗർ, ക്യാമ്പ് ഡയറക്ടർ ഗിരീഷ് പരുത്തി മഠം, എം.ഗോപകുമാർ, കവയത്രി ദീപ മണികണ്ഠൻ എന്നിവർ കുട്ടികൾക്കായുള്ള വിവിധ സെഷനുകൾ നയിച്ചു. എസ്.സുജ, ജി. ജിജോ, എസ്.എസ്. സാബു, ഷൈൻ എന്നിവരും കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു. ക്യാമ്പിലെ വിവിധ സെഷനുകളെ ആസ്പദമാക്കി ഗിരീഷ് പരുത്തി മഠം നയിച്ച " ആനവണ്ടി പ്രശ്നോത്തരി "യിലെ വിജയികളായ കുട്ടികൾക്ക് അയണിത്തോട്ടം കൃഷ്ണൻ നായർ, എൻ.കെ. രഞ്ജിത്ത് എന്നിവർ സമ്മാനങ്ങൾ നൽകി. ക്യാമ്പിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് സോണൽ ട്രാഫിക് ഓഫീസർ സാം ജേക്കബ് ലോപ്പസ്, ക്ലസ്റ്റർ ഓഫീസർ മുഹമ്മദ് ബഷീർ, എ.ടി.ഒമാരായ സുമേഷ്, സജിത്ത് എന്നിവർ മേൽനോട്ടം വഹിച്ചു. സന്നദ്ധ സഹകരണത്തോടെ ഇത്തരം യാത്രാ ക്യാമ്പുകൾക്ക് തുടർന്നും ബഡ്ജറ്റ് ടൂറിസം സെൽ നേതൃത്വം നൽകുമെന്ന് സോണൽ ഓഫീസർ സാം ജേക്കബ് ലോപ്പസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.