കോട്ടയം. സ്ത്രീകൾ അംഗങ്ങളായ ഫിലിംസൊസൈറ്റി പ്രവർത്തകർക്കായി ഫിലിം സൊസൈറ്റി ഫെഡറേഷൻ നടത്തുന്ന ചലച്ചിത്ര ശില്പശാല ഇന്ന് രാവിലെ പഴയ സെമിനാരി സോഫിയാ സെന്ററിൽ ആരംഭിക്കും. മഴവില്ല് ഫിലിം സൊസൈറ്റി, ചലച്ചിത്ര അക്കാഡമി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ്. ഇന്ന് രാവിലെ 10.30 ന് സംവിധായിക വിധു വിൻസന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സജിത മഠത്തിൽ, കെ.ജി.മോഹൻ കുമാർ, പ്രേകുമാർ എന്നിവര്‍ സംസാരിക്കും. 29 ന് 4 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ ബീന പോൾ പങ്കെടുക്കും. ക്യാമറ വുമണ്‍ ഫൗസിയ ഫാത്തിമ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |