SignIn
Kerala Kaumudi Online
Thursday, 19 September 2024 6.30 PM IST

മണിച്ചന്റെ മോചനം,​ സർക്കാരിനോട് വിശദീകരണം തേടി ഗവർണർ,​ ഫയൽ തിരിച്ചയച്ചു

Increase Font Size Decrease Font Size Print Page
kk

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചനം സംബന്ധിച്ച ഫയൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചു. സർക്കാരിനോട് വിശദീകരണം തേടിയാണ് ഫയൽ തിരിച്ചയച്ചത്.

മണിച്ചന്റെ മോചനത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനം എടുക്കാൻ സുപ്രീംകോടതി നേരത്തെ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

മോചനവുമായി ബന്ധപ്പെട്ട് സർക്കാർ കൈമാറിയ ഇ- ഫയൽ പരിശോധിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്തിയിരുന്നില്ല. ഫയൽ അഭിഭാഷകന് കോടതി തിരിച്ചുനൽകിയിരുന്നു. തീരുമാനം എടുക്കുമ്പോൾ പേരറിവാളൻ കേസിലെ സുപ്രീംകോടതി വിധി കൂടി കണക്കിലെടുക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്,​ തടവുകാരുടെ മോചനം സംബന്ധിച്ച വിഷയങ്ങളിൽ കാലതാമസം പാടില്ല എന്നായിരുന്നു പേരറിവാളൻ കേസിലെ നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MANICHAN, MANICHAN CASE, KALLUVATHUKKAL, GOVERNOR, SUPREME COURT, ARIF MOHAMMAD KHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.