കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് അതിവേഗം ഉണർവിലേക്ക് കയറിയ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തളർത്തി ഒമിക്രോണും റഷ്യ-യുക്രെയിൻ യുദ്ധവും.
2021-22ലെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി ) അവസാനപാദമായ ജനുവരി - മാർച്ചിൽ 4.1 ശതമാനമായി ഇടിഞ്ഞതാണ് പ്രതിസന്ധി കടുപ്പിക്കുന്നത്. ഒരു വർഷത്തെ ഏറ്റവും മോശം വളർച്ചയാണിത്.ജി.ഡി.പി വളർച്ച 2019-20ൽ 4 ശതമാനം ആയിരുന്നു. അത് 2020-21ൽ നെഗറ്റീവ് 6.6 ശതമാനമായി ഇടിഞ്ഞു.
2021-22ൽ വളർച്ച പോസിറ്റീവ് 8.7 ശതമാനത്തിലേക്ക് കയറിയിരുന്നു. ഉത്പാദന വളർച്ച 2020-21 മാർച്ച് പാദത്തിലെ 15.2% നെഗറ്റീവ് 0.2% ആയി ഇടിഞ്ഞതാണ് കഴിഞ്ഞപാദത്തിൽ തിരിച്ചടിയായത്.
വൻതകർച്ച ഒഴിവാക്കിയ വളർച്ച
കാർഷികമേഖല 2.8 ശതമാനത്തിൽ നിന്ന് 4.1% ആയി
ഖനനം നെഗറ്റീവ് 3.9%ത്തിൽ നിന്ന് 6.7% ആയി
സർക്കാർ ചെലവുകളുള്ള പബ്ലിക് അഡ്മിനിസ്ട്രേഷൻ 1.7%ത്തിൽ നിന്ന് 7.7% ആയി
വ്യാപാര, ഹോട്ടൽ, ഗതാഗത, സേവന വിഭാഗം നെഗറ്റീവ് 3.4%ത്തിൽ നിന്ന് 5.3% ആയി
40.78 ലക്ഷം കോടി
നാലാംപാദ ജി.ഡി.പി മൂല്യം 40.78 ലക്ഷം കോടി രൂപ.
2020-21ലെ നാലാം പാദത്തിൽ 39.18 ലക്ഷം കോടിയായിരുന്നു.
1.50 ലക്ഷം
കഴിഞ്ഞവർഷത്തെ ആളോഹരി വരുമാനം 1.26 ലക്ഷം രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായി ഉയർന്നു; വർദ്ധന 18.3%.
തളരുന്ന വളർച്ച
2020-21
ഏപ്രിൽ-ജൂൺ : -23.8%
ജൂലായ്-സെപ്തംബർ : -6.6%
ഒക്ടോബർ-ഡിസംബർ : 0.7%
ജനുവരി-മാർച്ച് : 2.5%
2021-22
ഏപ്രിൽ-ജൂൺ : 20.1%
ജൂലായ്-സെപ്തംബർ : 8.4%
ഒക്ടോബർ-ഡിസംബർ : 5.4%
ജനുവരി-മാർച്ച് : 4.1%
147.36 ലക്ഷം കോടി
കഴിഞ്ഞ സാമ്പത്തികവർഷം ജി.ഡി.പി മൂല്യം 135.58 ലക്ഷം കോടി രൂപയിൽ നിന്ന് 147.36 ലക്ഷം കോടി രൂപയിലെത്തി. വാർഷിക കാർഷികവളർച്ച 3.3 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനത്തിലേക്ക് ഇടിഞ്ഞു. ഖനനം മൈനസ് 8.6ൽ നിന്ന് 11.5ലേക്കും മാനുഫാക്ചറിംഗ് മൈനസ് 0.6ൽ നിന്ന് 9.9 ശതമാനത്തിലേക്കും പൊതുഭരണം മൈനസ് 5.5 ശതമാനത്തിൽ നിന്ന് 12.6 ശതമാനത്തിലേക്കും വളർച്ച മെച്ചപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |