തിരുവനന്തപുരം:പ്രളയം സംഹരിച്ച നാടിനെ പുന:സൃഷ്ടിക്കാൻ, ഭപ്രകൃതി സംരക്ഷണത്തിനായി ഒരു തൈകൂടി' എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് ജില്ലയിലെ 200 കേന്ദ്രങ്ങളിൽ പരിസ്ഥിതി ദിനാചരണം നടത്തും. മണ്ഡലം കേന്ദ്രങ്ങളിൽ സെമിനാറും വൃക്ഷത്തൈ പിടിപ്പിക്കലും പരിസ്ഥിതി പ്രവർത്തകരെ ആദരിക്കലും നടക്കും.
ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 5ന് രാവിലെ പാളയത്തെ ആർ.ശങ്കർ സ്ക്വയറിൽ നടക്കും. പ്രമുഖ പരിസ്ഥതി പ്രവർത്തകൻ ഡോ.ഉമ്മൻ വി.ഉമ്മനെ ചടങ്ങിൽ ആദരിക്കും.ഡോ.ശ്രീധർ രാധാകൃഷ്ണൻ പരിസ്ഥിതിദിന സന്ദേശം നൽകും.തുടർന്ന് തണൽമരം നടും. ആർ.ശങ്കർ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |