കൊച്ചി: കേരള ഹൈക്കോടതിയിലെ അഡിഷണൽ ജഡ്ജിമാരായ ജസ്റ്റിസ് മുരളി പുരുഷോത്തമൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, ജസ്റ്റിസ് കെ. ബാബു, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരെ സ്ഥിരം ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചു.
2021 ഫെബ്രുവരി 25 നാണ് ഇവർ ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ ജസ്റ്റിസ് മുരളി പുരുഷോത്തമനും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനും അഭിഭാഷക മണ്ഡലത്തിൽ നിന്നാണ് . ജസ്റ്റിസ് കെ. ബാബുവും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും ജുഡിഷ്യൽ സർവീസിൽ നിന്നാണ് ഹൈക്കോടതി ജഡ്ജി പദവിയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |