തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ആൻഡ് ബിവറേജസ് ഗസ്റ്റ് സർവീസസ് അസിസ്റ്റന്റ്) - എൻ.സി.എ- ഈഴവ/തിയ്യ/ബില്ലവ തസ്തികയിലേക്ക് ജൂൺ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള സാദ്ധ്യതാപട്ടികയിലുള്ളവർക്ക് 6 മുതൽ 21 വരെ രാവിലെ 10 മണി മുതൽ പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇക്കണോമിക്സ്) തസ്തികയിലേക്ക് 9, 10, 13, 14 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |