ഹരിയാന: നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഇന്ന് ഹരിയാന പഞ്ച്കുളയിലെ താവു ദേവിലാൽ സ്റ്റേഡിയത്തിൽ തുടക്കമാകും. 25 കായിക ഇനങ്ങളിലായി രാജ്യത്തുടനീളമുള്ള 4,700 കായികതാരങ്ങളാണ് മത്സരത്തിനുള്ളത്. ചണ്ഡീഗഡ്, അംബാല, ഷഹബാദ്, ഡൽഹി എന്നിവിടങ്ങളിലെ വേദികളും മത്സരങ്ങൾക്ക് വേദിയാവും. സംസ്ഥാന സർക്കാരും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയും സംയുക്തമായാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. 159 അംഗ ടീമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. 2020 ഗെയിംസിൽ കേരളം നേടിയ 15 സ്വർണ മെഡലുകളിൽ പത്തും അത്ലറ്റിക്സിൽ നിന്നായിരുന്നു. അത്ലറ്റിക്സിലെ ജേതാക്കളും കേരളമായിരുന്നു. എന്നാൽ ഓവറോൾ പട്ടികയിൽ 13ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മഹാരാഷ്ട്രയാണ് നിലവിലെ ചാമ്പ്യൻമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |