SignIn
Kerala Kaumudi Online
Thursday, 19 September 2024 1.51 AM IST

പത്ത് ദിവസത്തിനിടെയുണ്ടായത് ഇരട്ടിയിലേറെ കേസുകൾ; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന, മരണസംഖ്യയും കൂടുന്നു

Increase Font Size Decrease Font Size Print Page
covid

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയോളമായി വർദ്ധിച്ചെന്ന് റിപ്പോർട്ട്. പ്രതിദിന കണക്കിലും മരണത്തിലും ഇരട്ടിപ്പുണ്ട്. ടിപിആറിലും ക്രമാനുഗതമായ വർദ്ധനയുണ്ടായി.

ഇന്നലെ സംസ്ഥാനത്ത് 1544 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് മരണവും റിപ്പോർട്ട് ചെയ്‌തു. 11.39 ആയിരുന്നു ടിപിആർ. അതേസമയം പത്ത് ദിവസം മുൻപ് മേയ് 26ന് ഇത് 744ഉം രണ്ട് മരണവും മാത്രമായിരുന്നു. ടിപിആർ 5.7 ശതമാനവും. കഴിഞ്ഞ ഒരാഴ്‌ചത്തെ കണക്ക് നോക്കിയാൽ ടിപിആർ 8.95 ആണ്. നിലവിൽ സംസ്ഥാനത്തെ ആക്‌ടീവ് കേസുകൾ 7972 ആണ്. 995 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 2419 ആക്‌ടീവ് കേസുകളുള‌ള എറണാകുളം ജില്ല ഒന്നാമതും തിരുവനന്തപുരം 1205 കേസുകളുമായി രണ്ടാമതും 846 കേസുകളുള‌ള കോട്ടയം മൂന്നാമതുമാണ്.

സംസ്ഥാനത്ത് വ്യാപകമായി പടരുന്നത് ഒമിക്രോൺ വകഭേദമാണ്. രോഗവ്യാപനത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും മാസ്‌ക് ധരിക്കുന്നതടക്കം പ്രതിരോധ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്. രാജ്യത്തെ കൊവിഡ് കണക്കിൽ പകുതിയോളം കേരളത്തിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നുമാണ്. ഈ സംസ്ഥാനങ്ങൾക്കും കേസുകൾ വർദ്ധിക്കുന്ന തമിഴ്‌നാട്, കർണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA COVID, NEW UPDATE, CASES DOUBLED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.