തിരുവനന്തപുരം : ഇന്ന് ചെന്നൈയിൽ തുടങ്ങുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള യൂണിവേഴ്സിറ്റി ടീമിലെ ഏഴുപേരും ഒരേ പരിശീലനക്കളരിയിൽ നിന്നുള്ളവർ.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ സായ് ക്രിക്കറ്റ് കോച്ചിംഗ് സെന്ററിലെ ബിജു ജോർജിന്റെ ശിഷ്യരായ ജെ.എസ് അനുരാജ് (ഇടംകൈയൻ സ്പിൻ ബൗളർ) , അബി ബിജു (ഇടംകൈയൻ സ്പിൻ ബൗളർ & ബാറ്റർ), ആസിഫ് അലി (ലെഗ് സ്പിൻ ബൗളർ & ബാറ്റർ), നീൽ സണ്ണി (ബാറ്റർ) ,അഭിഷേക് പ്രതാപ്( ഇടം കയ്യൻ ബാറ്റർ) , അക്ഷയ് ശിവ് (ബാറ്റർ), എസ്.ആർ ഗോകുൽ (ഓഫ് സ്പിന്നർ) എന്നിവരാണ് കേരള യൂണിവേഴ്സിറ്റിയുടെ കുപ്പായമണിയുന്നത്. ഇതിൽ അക്ഷയ്യും ഗോകുലും ഒഴികെയുള്ള അഞ്ചുപേരും മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥികളുമാണ്. 12 വർഷമായി ബിജു ജോർജിന്റെ ശിക്ഷണത്തിലാണ് ഇവരെല്ലാം.
അനുരാജ്, അബി ബിജു, ആസിഫ് എന്നവർ ഈ വർഷം കേരള അണ്ടർ19 ടീമിലുണ്ടായിരുന്നു. ഇന്ന് ചൈതന്യ യൂണിവേഴ്സിറ്റിയുമായാണ് കേരള സർവകലാശാലയുടെ ആദ്യ മത്സരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |