SignIn
Kerala Kaumudi Online
Thursday, 11 August 2022 8.37 AM IST

സ്വപ്നയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല

pinarayi

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയ്ക്ക് നേരത്തേ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി രണ്ട് വർഷം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 'ഈ വിവാദ വനിതയെ അറിയില്ലെന്ന് മുഖ്യമന്ത്രി താൻ ജയിലിലായിരുന്ന സമയത്ത് പറഞ്ഞു' എന്ന സ്വപ്ന സുരേഷിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസാണ് പുറത്തു വിട്ടത്. സ്വർണക്കടത്ത് വിവാദം കൊടുമ്പിരികൊള്ളവേ, 2020 ഒക്ടോബർ 13ന് വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷിനെ അറിയാമെന്ന് വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ പ്രതികരണം

 ചോദ്യം: ക്ലിഫ്ഹൗസിൽ കോൺസൽ ജനറലിനോടൊപ്പം സ്വപ്ന എത്തിയെന്നും ,അവിടെ വച്ച് ശിവശങ്കറായിരിക്കും യു.എ.ഇ കോൺസുലേറ്റുമായുള്ള കോണ്ടാക്ട് പോയിന്റെന്ന് താങ്കൾ പറഞ്ഞതനുസരിച്ചാണ് പിന്നീടുള്ള അവരുടെ ഇടപാടുകളെല്ലാം നടന്നതെന്നും സ്വപ്ന പറഞ്ഞതിൽ വാസ്തവമുണ്ടോ?

 മുഖ്യമന്ത്രി: കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയ്ക്കാണ് അവർ എന്റെയടുത്ത് വന്നത്. ആ നിലയ്ക്കാണ് അവരെ പരിചയമെന്ന് ഞാൻ നേരത്തേ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റ് ജനറൽ വരുന്ന സമയത്തൊക്കെ ഇവരുമുണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും തമ്മിൽ കാണുന്നതിൽ യാതൊരു അസാംഗത്യവുമില്ല. അവരുടെ ഒരു പരിപാടിക്ക് , മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ക്ഷണിക്കാൻ വരുന്നത്. സാമാന്യമായ മര്യാദയല്ലേ . എപ്പോഴൊക്കെ അദ്ദേഹം വന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ പറയുന്ന സെക്രട്ടറി സ്വപ്നയും ഉണ്ടായിട്ടുണ്ട്. ശിവശങ്കറിനെ ഈ പറയുന്ന രീതിയിൽ ചുമതലപ്പെടുത്തിയോ എന്ന,ത് ഞാനിപ്പോൾ ഓർക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ഓഫീസിൽ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദിച്ചാൽ സ്വാഭാവികമായും അന്നത്തെ എന്റെ സെക്രട്ടറിയെന്ന നിലയ്ക്ക് ശിവശങ്കറിനെ ബന്ധപ്പെട്ടോളൂവെന്ന് ഞാൻ പറയും.

ചോദ്യം: നിരവധി തവണ വന്നിട്ടുണ്ടോ?

 മുഖ്യമന്ത്രി: നിരവധി തവണ വന്നിട്ടുണ്ട്. മൂന്ന്, നാല് കൊല്ലമായില്ലേ. ആ കൊല്ലങ്ങളിലെല്ലാം പല ചടങ്ങുകളിവിടെ നടന്നിട്ടുണ്ടല്ലോ. ആ ഘട്ടത്തിലൊക്കെ അദ്ദേഹം വന്നിട്ടുണ്ട്. കൂടെ, മിക്കവാറും ഈ പറയുന്ന സ്ത്രീയും ഉണ്ടായിരുന്നു.

 അ​മി​താ​ധി​കാ​ര​ ​ശ​ക്തി​കൾ മു​ഖ്യ​മ​ന്ത്രി​യേ​യും​ ​കൊ​ണ്ടേ​ ​പോ​കൂ​:​ ​സ​തീ​ശൻ

അ​മി​താ​ധി​കാ​ര​ ​ശ​ക്തി​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​കേ​ന്ദ്രീ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും​ ​അ​വ​ർ​ ​മു​ഖ്യ​മ​ന്ത്രി​യേ​യും​ ​കൊ​ണ്ടേ​ ​പോ​കൂ​ ​എ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലേ​ക്ക് ​ക്രി​മി​ന​ലു​ക​ളെ​ ​പ​റ​ഞ്ഞു​വി​ട്ട​ ​ആ​ദ്യ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ച​രി​ത്രം​ ​രേ​ഖ​പ്പെ​ടു​ത്തും.​ ​യു.​ഡി.​എ​ഫ് ​സ​മ​ര​ത്തി​ൽ​ ​നി​ന്നും​ ​ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​ന് ​വേ​ണ്ടി​ ​ര​ക്ത​സാ​ക്ഷി​ക​ളെ​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​സി.​പി.​എം​ ​ശ്ര​മം.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നാ​ണ് ​അ​ക്ര​മ​ത്തി​ന് ​നി​ർ​ദ്ദേ​ശി​ച്ച​തും​ ​അ​വ​രെ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ടാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​തും.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​വി​മാ​ന​ത്തി​ൽ​ ​വ​ധ​ശ്ര​മം​ ​ഉ​ണ്ടാ​യെ​ന്ന​ ​പ്ര​സ്താ​വ​ന​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മാ​ണെ​ന്ന് ​ഇ.​പി​ ​ജ​യ​രാ​ജ​ൻ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ന് ​മു​ൻ​പ് ​പ​റ​ഞ്ഞ​ ​ശ​ബ്ദ​രേ​ഖ​ ​പു​റ​ത്ത് ​വ​ന്ന​തോ​ടെ​ ​വ്യ​ക്ത​മാ​യി.​ ​നെ​ന്മാ​റ​ ​എം.​എ​ൽ.​എ​ ​സ്ത്രീ​ ​ശ​രീ​ര​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളു​ടെ​ ​പ​ര്യാ​യ​പ​ദം​ ​നി​ഘ​ണ്ടു​വി​ൽ​ ​തേ​ടു​ന്ന​ ​ആ​ളാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണ്.​ ​പ്ര​തി​ഷേ​ധ​ ​സ​മ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​സ്ത്രീ​ക​ളെ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​കേ​ട്ടാ​ല​റ​യ്ക്കു​ന്ന​ ​തെ​റി​ ​വി​ളി​ക്കു​ക​യാ​ണ് ​സി.​പി.​എം​ ​സൈ​ബ​ർ​ ​ഗു​ണ്ട​ക​ൾ.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ ​വീ​ണ.​എ​സ് ​നാ​യ​രെ​ ​സൈ​ബ​റി​ട​ങ്ങ​ളി​ൽ​ ​വ​ലി​ച്ചു​ ​കീ​റു​ന്നു.​ ​എ​റ​ണാ​കു​ള​ത്ത് ​അ​ശ്ലീ​ല​ ​വീ​ഡി​യോ​ ​ഇ​റ​ക്കി​യ​വ​ർ​ ​ത​ന്നെ​യാ​ണ് ​ഇ​തി​ന് ​പി​ന്നി​ലും.​ ​ലോ​ക​ ​കേ​ര​ള​ ​സ​ഭ​യി​ൽ​ ​പ​ങ്കെ​ടു​ക്ക​ണ​മോ​യെ​ന്ന് ​യു.​ഡി.​എ​ഫി​ൽ​ ​ആ​ലോ​ചി​ച്ച​ ​ശേ​ഷം​ ​തീ​രു​മാ​നി​ക്കും.

 മ​ക​ളു​ടെ​ ​ബി​സി​ന​സി​ന് ​മു​ഖ്യ​മ​ന്ത്രി​ ​ഷാ​ർജ സു​ൽ​ത്താ​ന്റെ​ ​സ​ഹാ​യം​ ​തേ​ടി​യെ​ന്ന് ​സ്വ​പ്ന

മ​ക​ൾ​ക്ക് ​ഷാ​ർ​ജ​യി​ൽ​ ​ബി​സി​ന​സ് ​തു​ട​ങ്ങാ​ൻ​ ​സ​ഹാ​യം​ ​തേ​ടി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ക്ളി​ഫ് ​ഹൗ​സി​ൽ​ ​ഷാ​ർ​ജ​ ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്ന് ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​പ്ര​തി​ ​സ്വ​പ്ന​ ​സു​രേ​ഷ് ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ആ​രോ​പ​ണം.​ ​അ​ട​ച്ചി​ട്ട​ ​മു​റി​യി​ൽ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​ന​ളി​നി​ ​നെ​റ്റോ​യും​ ​എം.​ ​ശി​വ​ശ​ങ്ക​റും​ ​പ​ങ്കെ​ടു​ത്തെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ഉ​ള്ള​താ​യി​ ​സ്വ​കാ​ര്യ​ ​ടി.​വി​ ​ചാ​ന​ൽ​ ​വെ​ളി​പ്പെ​ടു​ത്തി.
2017​ ​സെ​പ്‌​തം​ബ​ർ​ 26​ന് ​ഷാ​ർ​ജ​ ​ഭ​ര​ണാ​ധി​കാ​രി​ ​തി​രു​വ​ന​ന്ത​പു​രം​ ​സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നു​ ​കൂ​ടി​ക്കാ​ഴ്ച.​ ​അ​ദ്ദേ​ഹം​ ​ബി​സി​ന​സി​ൽ​ ​താ​ത്പ​ര്യം​ ​കാ​ണി​ച്ചി​ല്ല.​ ​ഷാ​ർ​ജ​യി​ലെ​ ​ബി​സി​ന​സ് ​പ​ങ്കാ​ളി​യു​മാ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഒൗ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലേ​ക്ക് ​സ്വ​ർ​ണം​ ​ക​ട​ത്തി​യെ​ന്ന് ​ക​രു​തു​ന്ന​ ​ഭാ​ര​മേ​റി​യ​ ​ബി​രി​യാ​ണി​ച്ചെ​മ്പു​ക​ൾ​ ​വ​ലി​യ​ ​കാ​റി​ലാ​ണ് ​കൊ​ണ്ടു​പോ​യ​തെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​യു​ന്നു.​ ​ഇ​തേ​ക്കു​റി​ച്ച് ​ശി​വ​ശ​ങ്ക​ര​നു​മാ​യി​ ​ന​ട​ത്തി​യ​ ​ചാ​റ്റു​ക​ൾ​ ​ത​ന്റെ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലു​ണ്ട്.​ ​എ​ൻ.​ഐ.​എ​ ​പി​ടി​ച്ചെ​ടു​ത്ത​ ​ഈ​ ​ഫോ​ൺ​ ​കോ​ട​തി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ലാ​ണ്.​ ​എ​ൻ.​ഐ.​എ​ ​ചാ​റ്റു​ക​ൾ​ ​പ​രി​ശോ​ധി​ച്ചെ​ങ്കി​ലും​ ​തെ​ളി​വി​ല്ലെ​ന്നു​ ​പ​റ​ഞ്ഞ് ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യി​ല്ലെ​ന്ന് ​സ്വ​പ്ന​ ​പ​റ​ഞ്ഞു.
സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ൽ​ ​ജാ​മ്യ​ത്തി​ൽ​ ​ഇ​റ​ങ്ങി​യ​ ​ശേ​ഷം​ ​എ​റ​ണാ​കു​ളം​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ലാ​ണ് ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ര​ഹ​സ്യ​മൊ​ഴി​ ​ന​ൽ​കി​യ​ത്.

 അ​ക്ര​മ​ ​ശൈ​ലി​യാ​ണെ​ങ്കി​ൽ​ ​സ​ർ​ക്കാർ പ​ത​നം​ ​ആ​സ​ന്ന​മാ​കും​:​ ​കെ.​ ​സു​ധാ​ക​രൻ

കോ​ൺ​ഗ്ര​സ് ​ഓ​ഫീ​സു​ക​ൾ​ക്കും​ ​നേ​താ​ക്ക​ൾ​ക്കും​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രാ​യ​ ​അ​ക്ര​മം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​സി.​പി.​എം​ ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​ഭ​വി​ഷ്യ​ത്ത് ​വ​ലു​താ​യി​രി​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ.​ ​അ​ക്ര​മ​ത്തി​ലൂ​ന്നി​യ​ ​രാ​ഷ്ട്രീ​യ​ഭ​ര​ണ​ ​ശൈ​ലി​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യും​ ​സി.​പി.​എ​മ്മും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ത​നം​ ​ആ​സ​ന്ന​മാ​കും.​ ​അ​ക്ര​മ​ങ്ങ​ൾ​ക്ക് ​ഒ​ടു​വി​ൽ​ ​സി.​പി.​എം​ ​ത​ല​കു​നി​ക്കേ​ണ്ടി​വ​രും.​ ​അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തെ​ ​അ​തേ​ ​നാ​ണ​യ​ത്തി​ൽ​ ​തി​രി​ച്ച​ടി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​ക​ഴി​യും.​ ​എ​ന്നാ​ൽ​ ​അ​ക്ര​മ​ത്തെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ ​പാ​ര​മ്പ​ര്യ​മ​ല്ല​ ​കോ​ൺ​ഗ്ര​സി​ന്റേ​ത്.

കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​റി​വോ​ടെ​യ​ല്ല​ ​വി​മാ​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​തി​ഷേ​ധം.​ ​അ​തി​നെ​ ​കോ​ൺ​ഗ്ര​സ് ​ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​അ​വ​രു​ടെ​ ​ഉ​ദ്ദേ​ശ​ശു​ദ്ധി​യെ​ ​ത​ള്ളി​പ്പ​റ​യി​ല്ല.​ ​വി​മാ​ന​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രാ​യം​പോ​ലും​ ​അ​റി​യാ​തെ​യാ​ണ് ​പൊ​ലീ​സ് ​എ​ഫ്.​ഐ.​ആ​ർ​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​വാ​യ​ ​തു​റ​ന്നാ​ൽ​ ​വി​ടു​വാ​യ​ത്ത​രം​ ​പ​റ​യു​ന്ന​ ​വ്യ​ക്തി​യാ​ണ് ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​രാ​ജി​ക്കാ​യു​ള്ള​ ​സ​മ​രം​ ​കൂ​ടു​ത​ൽ​ ​ശ​ക്തി​പ്പെ​ടു​ത്തും.​ ​സി.​പി.​എ​മ്മി​ന്റെ​ ​വ​ള​ർ​ത്ത് ​ഗു​ണ്ട​ക​ളെ​പ്പോ​ലെ​യാ​ണ് ​കേ​ര​ള​ ​പൊ​ലീ​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

 അ​നു​ഗ്ര​ഹം​ ​തേ​ടി​ ​ഉമ
എം.​എ​ൽ.​എ​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്ന​തി​ന് ​മു​മ്പ് ​ഉ​മ​ ​തോ​മ​സ് ​കെ.​സു​ധാ​ക​ര​നെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പേ​ട്ട​യി​ലു​ള്ള​ ​വ​സ​തി​യി​ൽ​ ​സ​ന്ദ​ർ​ശി​ച്ച് ​അ​നു​ഗ്ര​ഹം​ ​തേ​ടി.​ ​വ​നി​ത​ക​ൾ​ക്ക് ​പ്രാ​തി​നി​ധ്യം​ ​ന​ൽ​കു​ന്ന​ ​കാ​ഴ്ച​പ്പാ​ടാ​ണ് ​കോ​ൺ​ഗ്ര​സി​ന്റേ​തെ​ന്ന് ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.