തിരുവനന്തപുരം: തെക്കൻ കർണാടകയിലെ ന്യൂനമർദ്ദ പാത്തിയുടേയും അറബിക്കടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനത്തിൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ വ്യാപകമഴയ്ക്ക് സാദ്ധ്യത. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ടും, വടക്കൻ ജില്ലകളിൽ ശക്തമായും മഴ ലഭിക്കും. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനവും പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |