അരൂർ: മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെയും ബൈക്ക് റാലിയുടെയും ഫ്ലാഗ് ഒഫ് ദെലീമ ജോജോ എം.എൽ.എ. നിർവഹിച്ചു. അരൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.രാഖി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ.ഒ.അബീൻ, ജില്ലാ കോ-ഓർഡിനേറ്റർ എം.സി.ജിൻസ്, എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജി എന്നിവർ സംസാരിച്ചു. അരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിജു, ബ്ലോക്ക് പഞ്ചായത്തംഗം എസ്. വിജയകുമാരി,സീനത്ത് ഷിഹാബുദീൻ, ബി.കെ. ഉദയകുമാർ , അമ്പിളി ഷിബു , കവിതാ ശരവണൻ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |