ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. ദിലീഷ് പോത്തൻ, മാത്യു തോമസ്, നിഷ സാരംഗ്, സൈജു കുറുപ്പ്, മാളവിക മനോജ്, ഋതുൺ ജയ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശ്രീജിത് രവി, ഗോവിന്ദ് വി. പൈ, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധ നേടുന്ന പ്രകടനമാണ് ബാലതാരമായി എത്തിയ ഋതുൺ ജയ് കാഴ്ചവച്ചത്. നടൻ ശ്രീജിത് രവിയുടെ മകനാണ് ഋതുൺ ജയ്. ഇപ്പോഴിതാ മകനെ ഇന്റർവ്യൂ ചെയ്യുകയാണ് ശ്രീജിത് രവി. കൗമുദി മൂവിസിലൂടെയായിരുന്നു ഈ അപൂർവ അഭിമുഖം. മകൻ ഈ സിനിമയിൽ എത്തിയത് എങ്ങനെയെന്നുള്ള വിശേഷങ്ങളും ശ്രീജിത് രവി പങ്കുവയ്ക്കുന്നുണ്ട്.
' മകനുമൊത്ത് ചെയ്ത ഒരു സീരിസ് അജു വർഗീസ് കണ്ടു. ഇങ്ങനെ ഒരാളെ നോക്കുകയാണെന്ന് പറഞ്ഞു. അജു പറഞ്ഞിട്ടാണ് ധ്യാനിനെ കാണാൻ പോയത്. ധ്യാനിനെ കണ്ടതും ' ഇങ്ങട് വന്നേ നീ' എന്ന് മകൻ പറഞ്ഞു. അതോടെ ധ്യാൻ ഫ്ലാറ്റായി. അങ്ങനെ അവനെ കാസ്റ്റ് ചെയ്തു'- ശ്രീജിത് രവി പറഞ്ഞു.
വിശദമായ അഭിമുഖം കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |