തിരുവനന്തപുരം: രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.ബി.എസ്.എസ്. ബി.എസ്സി ഇലക്ട്രോണിക്സ് (340) (2010, 2011, 2012 അഡ്മിഷൻ - മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ബി.എ. ലോജിസ്റ്റിക്സ് (196) (റെഗുലർ - 2020 അഡ്മിഷൻ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ജൂൺ 29 ന് ആരംഭിക്കുന്ന സി.ബി.സി.എസ് ഒന്നാം സെമസ്റ്റർ ബി.എ., ബി.എസ്സി., ബി കോം. (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2018, 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2016, 2015, 2014 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി., ജൂൺ 2022 (റെഗുലർ - 2020 സ്കീം, സപ്ലിമെന്ററി - 2020 സ്കീം (2020 അഡ്മിഷൻ), 2011 സ്കീം (2019, 2018, 2017, 2016 അഡ്മിഷൻ), മേഴ്സിചാൻസ് 2011 സ്കീം (2011 അഡ്മിഷൻ മുതൽ 2015 അഡ്മിഷൻ വരെ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി കോം., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ, ബി.വോക്., ജൂൺ 2022 (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 - 2016 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂൺ 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (2015 സ്കീം - സപ്ലിമെന്ററി & മേഴ്സിചാൻസ്), മേയ് 2022 പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എ ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 29, 30 തീയതികളിൽ രാവിലെ 10 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും.
2021 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബി.സി.എ/ബി.എസ്സി. കമ്പ്യൂട്ടർസയൻസ് (എസ്.ഡി.ഇ), രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഇ.ജെ. മൂന്ന് സെക്ഷനിൽ ജൂൺ 20 മുതൽ 27 വരെ പ്രവൃത്തിദിനങ്ങളിലെത്തണം.
അമൃതയിൽ എം.എസ്സി നഴ്സിംഗ്
കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള കൊച്ചി അമൃത കോളേജ് ഒഫ് നഴ്സിംഗിൽ എം.എസ്സി നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് എന്നിവ 55 ശതമാനം മാർക്കോടെ വിജയിച്ച്, ഒരു വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷൻ നിർബന്ധം. മെഡിക്കൽ സർജിക്കൽ നഴ്സിംഗ്, ചൈൽഡ് ഹെൽത്ത് നഴ്സിംഗ്, മെന്റൽഹെൽത്ത് നഴ്സിംഗ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ നഴ്സിംഗ് എന്നിവയിലാണ് പ്രവേശനം. വിവരങ്ങൾക്ക് https://www.amrita.edu/program/msc-nursing. ഫോൺ: 0484 2858383, 2858349, 2858153.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |