SignIn
Kerala Kaumudi Online
Thursday, 19 September 2024 12.07 PM IST

അന്താരാഷ്ട്ര യോഗ ദിനാചരണം

Increase Font Size Decrease Font Size Print Page
inogration

പാലക്കാട്: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് സംഘടിപ്പിച്ച യോഗദൃഷ്ടി- 22 ജില്ലാതല ക്വിസ് മത്സരത്തിൽ അറുപതോളം സ്‌കൂളുകൾ പങ്കെടുത്തു. സമാപന സമ്മേളനം എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജി.നാഗഭൂഷണം അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മകുമാരി മീനാ ബെഹൻജി മുഖ്യാതിഥിയായി. ഡോ. വി.എം.ആര്യ, പി.ടി.എ.പ്രസിഡന്റ് പി.ജെ.ജയരാജ്, ജനനി കൽപ്പന ജ്ഞാനതപസ്വിനി, ഡോ. രമ്യ പ്രഭ ജ്ഞാന തപസ്വിനി, ഡോ. കിരൺ കെ.പ്രസാദ്, സൂര്യ, രാധിക എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം സെന്റ് റാഫേൽ കത്തിഡ്രൽ സ്‌കൂൾ കരസ്ഥമാക്കി. രണ്ടാംസ്ഥാനം ആദിശങ്കര വിദ്യാപീഠം നല്ലേപ്പിള്ളി, മൂന്നാംസ്ഥാനം ജി.ജി.എച്ച്.എസ്.എസ് ആലത്തൂരും കരസ്ഥമാക്കി. വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്ന സമ്മാനദാനം എം.എൽ.എ വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, YOKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.