ന്യൂഡൽഹി: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിലും പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചുകളിലുമായി അസിസ്റ്റന്റ് പ്രൊഫസർമാരുടെ 491 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏറ്റവും മികച്ച തൊഴിൽ അവസരമാണ് ഇ.എസ്.ഐ മുന്നോട്ട് വയ്ക്കുന്നത്.
അനാട്ടമി-19, അനസ്തീസിയോളജി- 40, ബയോകെമിസ്ട്രി-14, കമ്മ്യൂണിറ്റി മെഡിസിൻ- 33, എമർജൻസി മെഡിസിൻ-9, ഒ.ബി.ജി.ഐ- 35, ഒഫ്താൽമോളജി-18, ഒട്ടോറിനോളറിംഗോളജി-17.
പീഡിയാട്രിക്ക്- 33, ഫോറൻസിക്ക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി- 5, ഫാർമക്കോളജി-15, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ- 8, ഫിസിയോളജി- 14, സൈക്യാട്രി- 7, റേഡിയോ ഡയഗ്നോസിസ് - 14, ജനറൽ മെഡിസിൻ- 51, ജനറൽ സർജറി- 58, മൈക്രോബയോളജി- 28, റെസിപ്പറേറ്ററി മെഡിസിൻ-6, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ- 3 തുടങ്ങിയ തസ്തികകളിലാണ് നിയമനം.
വനിതകൾ, ഭിന്നശേഷിവിഭാഗം, എസ്.സി, എസ്.ടി വിഭാഗം എന്നിവയ്ക്ക് ഫീസില്ല. വിമുക്തഭടൻമാർക്കും ഇ.എസ്.ഐ ജീവനക്കാർക്കും അപേക്ഷാഫീസില്ല. മറ്റുള്ളവർ 500 രൂപ അടക്കണം.
ഫരീദാബാദിൽ മാറുന്ന ഡിഡി ആയാണ് അയക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.esic.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാനതീയതി ജൂലായ് 18
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |