SignIn
Kerala Kaumudi Online
Thursday, 19 September 2024 1.08 AM IST

എക്സിം ട്രേഡ് പോർട്ടലുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Increase Font Size Decrease Font Size Print Page
df

കൊച്ചി: കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടുകൾക്കായി എസ്.ഐ.ബി ടി.എഫ് ഓൺലൈൻ' എന്ന പേരിൽ എക്സിം ട്രേഡ് പോർട്ടൽ അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കോർപറേറ്റ് എക്സിം ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകളിൽ നേരിട്ടെത്താതെ തന്നെ വിദേശ പണമിടപാടുകൾ വേഗത്തിൽ നടത്താൻ സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തതിനു ശേഷം എസ്.ഐ.ബി ടി.എഫ് ഓൺലൈനിൽ വിദേശ പണമിടപാടുകൾ തുടങ്ങാം. ആദ്യഘട്ടത്തിൽ മൂന്നുതരം ഇറക്കുമതി പണമിടപാട് സൗകര്യങ്ങളാണ് പോർട്ടലിലുള്ളത്. ഇറക്കുമതിയുമായി ബന്ധപ്പെട്ട മുൻകൂർ പണമയയ്ക്കൽ, ഇംപോർട്ട് ബിൽ കളക്ഷൻ, വിദേശ വിതരണക്കാരിൽനിന്ന് ഇറക്കുമതിക്കാർക്ക് നേരിട്ട് ലഭിക്കുന്ന ഇറക്കുമതി രേഖകളിന്മേലുള്ള പേയ്‌മെന്റ് എന്നീ സൗകര്യങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടങ്ങളായി മറ്റു വിദേശ പണവിനിമയ സേവനങ്ങളും ലഭ്യമാക്കും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിൽ ഹോം പേജിൽ 'എസ്.ഐ.ബി ടി.എഫ് ഓൺലൈൻ സേവനം 24 മണിക്കൂറും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.