തിരുവനന്തപുരം: കൊവിഡ് കാലത്ത് ഒഴിവ് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകൾ മൂന്ന് മാസമെങ്കിലും നീട്ടേണ്ടതായിരുന്നുവെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പി.എസ്.സി അപ്പീൽ നൽകും. ഇന്നലെ ചേർന്ന പ്രത്യേക കമ്മിഷൻ യോഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
വിധിയുടെ അടിസ്ഥാനത്തിൽ നിയമന നടപടികൾ ആരംഭിക്കുമെന്നും മറ്റ് തടസങ്ങളില്ലെന്നും ചെയർമാൻ എം.കെ. സക്കീർ തിങ്കളാഴ്ച വ്യക്തമായിരുന്നു. എന്നാൽ ചൊവ്വാഴ്ച ചേർന്ന പ്രത്യേക യോഗം ചെയർമാന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |