SignIn
Kerala Kaumudi Online
Thursday, 19 September 2024 9.49 AM IST

പ്രണയവിവാഹം കഴിഞ്ഞ്  45ാം ദിവസം ഇരുപതുകാരി ഭർത്താവിന്റെ വീട് കൊള്ളയടിച്ച് കാമുകനൊപ്പം ഒളിച്ചോടി

Increase Font Size Decrease Font Size Print Page
theft-case-

രണ്ട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി കേവലം 45 ദിവസത്തിനുള്ളിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുമായി കടന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച ശേഷമാണ് യുവതി കാമുകനൊപ്പം നാടുവിട്ടത്. പട്നയ്ക്ക് സമീപമുള്ള നൗബത്പൂരിലാണ് സംഭവം. രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് 20കാരിയായ റാണി കുമാരിയെ സത്യാനന്ദ് വിവാഹം കഴിച്ചത്. ആദ്യം വീട്ടുകാരുടെ സമ്മതം ലഭിച്ചിരുന്നില്ലെങ്കിലും ഒടുവിൽ ഇവരുടെ നിർബന്ധത്തിന് വീട്ടുകാർ വഴങ്ങുകയായിരുന്നു. തുടർന്ന് ഏപ്രിൽ 27 ന് ഏറെ ആർഭാടത്തോടെ നടത്തിയ ചടങ്ങിൽ വച്ച് ഇരുവരും വിവാഹിതരായി.

വിവാഹ ശേഷം ഭർത്തൃവീട്ടിലെത്തിയപ്പോൾ റാണി മറ്റൊരാളുമായി ഫോണിൽ ചാറ്റു ചെയ്യുന്നത് സത്യാനന്ദ് കണ്ടെത്തി. ഇതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. വിവാഹസമയത്ത് സമ്മാനമായി ലഭിച്ച ആഭരണവും 20,000 രൂപയുമായാണ് റാണി കാമുകനൊപ്പം കടന്നത്. സേഫിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് മോഷണവിവരം പുറത്തായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PATNA, LOVER, LOVE MARRIAGE, MARRIAGE, ROBBERY, THEFT, THEFT CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.