ഇഷാൻ ആദ്യ പത്തിൽ
ദുബായ്: ഇന്ത്യൻ ജേഴ്സിയിൽ തകർപ്പൻ തിരിച്ചു വരവ് നടത്തിയ ദിനേഷ് കാർത്തിക്കിന് അന്താരാഷ്ട്ര ട്വന്റി - 20 റാങ്കിംഗിൽ വലിയ കുതിപ്പ്. ഐ.പി.എല്ലിലെ മിന്നും ഫോമിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ഒരു അർദ്ധ സെഞ്ച്വറി ഉൾപ്പെടെ നേടി നല്ലപ്രകടനം പുറത്തെടുത്ത ദിനേഷ് ബാറ്റർമാരിൽ 108 സ്ഥാനം മെച്ചപ്പെടുത്തി 87-ാം റാങ്കിലെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മികച്ച പ്രകടനം ഇഷാൻ കിഷനെ (7) ആദ്യമായി ആദ്യ പത്തിൽ എത്തിച്ചു. പാക് നായകൻ ബാബർ അസമാണ് ഒന്നാമത്.
ബൗളർമാരിൽ യൂസ് വേന്ദ്ര ചഹൽ മൂന്ന് സ്ഥാനം മുകളിലോട്ട് കയറി 23 ൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |