സിംഗപ്പൂർ സിറ്റി : സിംഗപ്പൂരിൽ നിർമ്മാണ പ്രവർത്തികൾക്കിടെ മൊബൈൽ ക്രെയിനിന്റെ ഭാഗങ്ങൾക്കിടെയിൽപ്പെട്ട് 32 വയസുള്ള ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടില്ല. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10.15ഓടെ 1 - മാൻഡായി ക്വാറി റോഡിലെ നിർമ്മാണ സ്ഥലത്താണ് അപകടമുണ്ടായത്.
ഹ്വാ യാംഗ് എൻജിനിയറിംഗ് എന്ന സ്ഥാപനത്തിന്റെ തൊഴിലാളിയായിരുന്നു മരിച്ച ഇന്ത്യക്കാരൻ. മൊബൈൽ ക്രെയിനിന്റെ ചാസിയ്ക്ക് അടിയിലുണ്ടായിരുന്ന ടൂൾബോക്സിൽ നിന്ന് ചങ്ങലകൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ക്രെയിൻ ഘടികാര ദിശയിൽ തിരിയുകയും ക്രെയിനിന്റെ കൗണ്ടർവെയ്റ്റ് സംവിധാനത്തിനും അണ്ടർകാരേജിനുമിടെയിൽ കുടുങ്ങുകയുമായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിംഗപ്പൂരിലെ നിർമ്മാണ മേഖലയിൽ ഈ വർഷം സംഭവിക്കുന്ന 27ാമത്തെ അപകട മരണമാണിത്. കഴിഞ്ഞ വർഷം 37 പേരാണ് സമാന അപകടങ്ങളിൽ സിംഗപ്പൂരിൽ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |