ബെലഗാവി: ഗർഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങൾ ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ബെലഗാവിയിലെ മുദലഗി പട്ടണട്ടിലെ ഓടയിൽ നിന്നാണ് അഞ്ച് മാസം പ്രായമായ ഏഴ് ഭ്രൂണങ്ങൾ കണ്ടെത്തിയത്. ലിംഗനിർണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. നാട്ടുകാരാണ് കുപ്പിയിൽ ഉപേക്ഷിച്ച നിലയിൽ ഭ്രൂണങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭ്രൂണങ്ങൾക്ക് സമീപം സർജിക്കൽ മാസ്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |