ഒറ്റപ്പാലം: വിദ്യാർത്ഥികൾക്കുള്ള മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ കാമ്പെയിന് ഒറ്റപ്പാലത്ത് തുടക്കമായി. പത്തിരിപ്പാല മുതൽ കണ്ണിയമ്പുറം വരെയുള്ള ഹൈവേയോട് ചേർന്ന വിദ്യാലയങ്ങളിലാണ് റോഡ് സുരക്ഷ ക്ലാസുകൾ നൽകുന്നത്. കാമ്പെയിനിന്റെ ഉദ്ഘാടനം അഡ്വ. കെ.പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജാനകി ദേവി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടർ ബാബുരാജ്, ജോയിന്റ് ആർ.ടി.ഒ സി.യു.മുജീബ്, എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |