മല്ലപ്പള്ളി: പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അസഭ്യം പറയുകയും മുടിക്ക് കുത്തിപ്പിടിക്കുകയും ചുരിദാർ വലിച്ചു കീറുകയും ചെയ്ത സംഭവത്തിൽ ആറ് സി .പി .എം പ്രവർത്തകരെ കോയിപ്രം പൊലീസ് അറസ്റ്റുചെയ്തു. പ്രസിഡന്റ് സൗമ്യ ജോബിയുടെ പരാതിയിലാണ് നടപടി . പഞ്ചായത്തംഗങ്ങളായ ഷിജു പി.കുരുവിള,സാബു ബഹനാൻ, ആശപ്രവർത്തക ശോബിക ഗ്യാലക്സി തുടങ്ങിയവരാണ് പിടിയിലായത്. . വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 നാണ് അക്രമം നടന്നത്. പഞ്ചായത്ത് ഓഫീസിൽ എത്തിയ പ്രസിഡന്റിന് നേരെ എൽ.ഡി.എഫ് ജനപ്രതിനിധികൾ അടക്കമുള്ള പ്രവർത്തകർ പ്രകടനമായി എത്തിയാണ് ആക്രമം കാട്ടിയത്. നേരത്തെ പഞ്ചായത്ത് വാഹനത്തിന്റെ ചില്ലുകൾ തകർക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |