ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് നേട്ടം. ഉത്തർപ്രദേശിൽ സമാജ് വാജി പാർട്ടിയുടെ കോട്ടയായ അസംഗഢിൽ ബി.ജെ.പി അട്ടിമറി വിജയം നേടി. റാംപൂരും ബി.ജെ.പി പിടിച്ചു. ഇതോടെ ലോക‍്‍സഭയിലെ ബി.ജെ.പിയുടെ അംഗബലം 303 ആയി ഉയർന്നു. നേരത്തെ അഖിലേഷ് യാദവ് രണ്ട് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച അസംഗഢിലാണ് ബി.ജെ.പി സ്ഥാനാർത്ഥി വിജയം കൊയ്‌തത്. അഖിലേഷ് യാദവും, അസംഖാനും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മത്സരരംഗത്ത് നിന്ന് മാറി നിന്ന ബി.എസ്‍.പിയുടെ വോട്ടുകളാണ് രണ്ടിടങ്ങളിലും ബിജെപിക്ക് തുണയായത്
പഞ്ചാബിൽ ആം ആദ്‌മിക്ക് പാർട്ടിക്ക് ആകെയുള്ള ലോക്‌സഭാ സീറ്റ് നഷ്ടമായി. സംഗ്രൂർ മണ്ഡലത്തിൽ ശിരോമണി അകാലിദൾ സ്ഥാനാർത്ഥി സിമ്രൻജിത് മൻ വിജയിച്ചു. എ.എ.പിയുടെ ഗുർമൈൽ സിംഗിനെ 6300 വോട്ടിനാണ് സിമ്രൻജിത് മൻ പരാജയപ്പെടുത്തിയത്. മുഖ്യമന്ത്രി ഭഗവന്ത് മൻ രാജി എം.പി സ്ഥാനം രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം ഡൽഹി നിയമസഭയിലെ രാജേന്ദ്ര നഗർ സീറ്റ് എ.എ.പി നിലനിറുത്തി
ത്രിപുരയിലെ ടൗൺ ബോർഡോവാലിയിൽ മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു. 17,181 വോട്ടുകള്‍ക്കാണ് ജയം. ജുബരാജ്‌നഗറിലും സുര്‍മയിലും ബി.ജെ.പി വിജയിച്ചു. അഗര്‍ത്തലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുധിപ് റോയ് ബര്‍മന്‍ വിജയിച്ചു.. ആന്ധ്രാപ്രദേശിലെ ആത്മകുറില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ മേകപട്ടി വിക്രം റെഡ്ഡി 82,888 വോട്ടിന് വിജയിച്ചു. ജാർഖണ്ഡിലെ മന്ദറിൽ കോൺഗ്രസ് വിജയിച്ചു.