തിരുവനന്തപുരം:കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ എൻ.സി.എ. - എസ്.സി.സി.സി. (കാറ്റഗറി നമ്പർ 522/2021), ആർക്കിയോളജി വകുപ്പിൽ ആർക്കിയോളജിക്കൽ കെമിസ്റ്റ് (കാറ്റഗറി നമ്പർ 131/2020), പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ (വുമൺ പൊലീസ് കോൺസ്റ്റബിൾ) (കാറ്റഗറി നമ്പർ 94/2020), കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 99/2020), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിൽ ഗോഡൗൺ മാനേജർ - ജനറൽ കാറ്റഗറി - ഒന്നാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 105/2021), കേരള പൊലീസ് സർവീസിൽ ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 407/2020), ലാന്റ് റെവന്യൂ വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (സെലക്ഷൻ ഗ്രേഡ്) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 290/2020), വനിത ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ (പട്ടികവർഗ്ഗം, വനിതകൾ മാത്രം) (കാറ്റഗറി നമ്പർ 291/2020) എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
സാദ്ധ്യതാപട്ടിക
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 330/2020) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
പ്രായോഗിക പരീക്ഷ
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്ക് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 521/2021)തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |