മംഗളൂരു: മംഗളൂരു യേനെപോയ മെഡിക്കൽ കോളേജിന്റെ 18-ാമത് ബിരുദദാന ചടങ്ങ് യെൻഡുറൻസ് സോണിൽ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി. രാജേന്ദ്ര ഉദ്ഘാടനം ചെയ്തു. കാസർകോട് സർക്കാർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. കെ.എം. വെങ്കടഗിരി ഡോ. കെ.വി. രാജേന്ദ്രയെ ആദരിച്ചു. യേനെപോയ മെഡിക്കൽ കോളേജ് ഡീൻ ഡോ. മൂസബ്ബ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ 150 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സായി ഭാർഗവയാണ് മികച്ച വിദ്യാർത്ഥി. അസോസിയേറ്റ് ഡീൻ ഡോ. അഭയ നിർഗുഡെ, ഡോ.അശ്വിനി ദത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ. രാഘവേന്ദ്ര, ഡോ. ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി. ഡോ. പൂനം നായിക് സ്വാഗതവും ഡോ. ശീതൾ സവൂർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |