ലോസ് ഏഞ്ചൽസ്: വേൽസ് നായകൻ ഗാരത് ബെയ്ൽ റയൽ മാഡ്രിഡിൽ നിന്ന് അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബായ ലോസ് ഏഞ്ചൽസ് എഫ്.സിയിൽ എത്തി. ഒരു വർഷത്തെ കരാറിലാണ് ബെയ്ൽ അമേരിക്കൻ ക്ലബുമായി ഒപ്പുവച്ചത്. 32 കാരനായ ബെയ്ൽ 2013ലാണ് ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്ട്സ്പറിൽ നിന്ന് അന്നത്തെ റെക്കാഡ് തുകയായ 100 മീല്യൺ യൂറോയുടെ കരാറിൽ റയൽ മാഡ്രിഡിൽ എത്തിയത്. കുറച്ച് ദിവസം മുൻപ് ഇറ്റാലിയൻ പ്രതിരോധ പ്രമുഖൻ ജോർജിയോ ചെല്ലിനിയും ലോസ് ഏഞ്ചൽസ്എഫ്.സിയുമായി കരാറിൽ ഒപ്പുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |