തിരുവനന്തപുരം: പിന്നാക്കവിഭാഗത്തിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് എത്തിക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ.പട്ടികവർഗക്കാരായ ബിരുദധാരികൾക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
50 ശതമാനം മാർക്കോടെ ഡിഗ്രി പാസായ 30 വയസിൽ താഴെയുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 പേർക്കാണ് പരിശീലനം നൽകുന്നത്. താമസഭക്ഷണ സൗകര്യത്തോടെ നടക്കുന്ന ഒരു മാസത്തെ പരിശീലനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ഇന്ത്യയിലെവിടെയുമുള്ള മികച്ച കേന്ദ്രത്തിൽ പഠിച്ച് പരീക്ഷ എഴുതാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്.മണ്ണന്തലയിലെ കേരള സിവിൽ സർവീസ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ,അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ മിനിമോൾ, വകുപ്പുതല ഉദ്യോഗസ്ഥർ,അദ്ധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |