നീന്തൽക്കുളത്തിൽ വച്ച് ആൺകുട്ടികൾക്ക് മുന്നിൽ മാറിടം തുറന്നുകാണിച്ച ടിക്ക് ടോക്ക് താരം കുടുങ്ങി. രണ്ടുലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള മുപ്പതുകാരി കൈലി സ്ട്രിക്ളാൻഡാണ് പുലിവാലു പിടിച്ചത്. ജോർജിയയിലെ ലാഗ്രൻജ് സ്വദേശിയായ കൈലിയുടെ പൈക്ക് കൗണ്ടിയിലെ വസതിയിൽ വച്ചായിരുന്നു സംഭവം.. നീന്തൽക്കുളത്തിൽ വച്ച് കൈലിക്കൊപ്പം മറ്റൊരു സ്ത്രീയും പ്രായപൂർത്തിയാകാത്ത രണ്ടു ആൺകുട്ടികളും ഉണ്ടായിരുന്നു. പിങ്ക് നിറത്തിലുള്ള ബിക്കിനി അണിഞ്ഞിരുന്ന കൈലി നീന്തൽക്കുളത്തിലെ ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തിരുന്നു.
ഇതിനിടെയാണ് തന്റെ മാറിടം ആൺകുട്ടികൾക്ക് മുന്നിൽ താരം തുറന്നുകാണിച്ചത്. വീഡിയോ കണ്ട നിരവധി പേർ കൈലിക്കെതിരെ വിമർശനവുമായി എത്തി. സംഭവം വിവാദമായതോടെ ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. ചൈൽഡ് പോണോഗ്രഫി, കുട്ടികളെ ചൂഷമം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തി കൈലിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതോടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇവർ മറ്റാർക്കും കാണാനാവാത്ത വിധം പ്രൈവറ്റാക്കി മാറ്റി. താൻ കണ്ടതിലും കൂടുതൽ നഗ്നമായ മാറിടങ്ങൾ കുട്ടികൾ കണ്ടിട്ടുണ്ടെന്ന വിശദീകരണവുമായി കൈലി രംഗത്തെത്തുകയും ചെയ്തു. ഇതും വിവാദമായതോടെ കുട്ടികളെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി മറ്റൊരാളുടെ കുട്ടിയെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് വീണ്ടും വിശദീകരണം നൽകി. കൈലി കസ്റ്റഡിയിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു
Danesh post: Hello, Kylie Strickland, Influencer from LaGrange, Georgia. Seen here exposing herself to minors on Instagram live. This is a serious crime. pic.twitter.com/xSK0eyf5vS
— Savannah • PharmD, IBCLC (she/her/hers) (@rx0rcist) June 28, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |