പത്തനംതിട്ട: മലയാലപ്പുഴയിൽ സമീപവാസിയുടെ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ വീട്ടമ്മ മരിച്ചു. വളളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ എബ്രഹാം(63) ആണ് മരിച്ചത്. വിറക് ശേഖരിക്കാൻ പോയ ഭാര്യ മടങ്ങിവരാത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് സമീപവാസിയുടെ പുരയിടത്തിൽ ശാന്തമ്മ ഷോക്കേറ്റ് കുരുങ്ങിക്കിടക്കുന്നത് കണ്ടത്. വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. 5.30നാണ് വിറക് ശേഖരിക്കാൻ ശാന്തമ്മ പോയത്.
വൈദ്യുതി വേലിയിൽ കുരുങ്ങിയ ശാന്തമ്മയെ രക്ഷിക്കാൻ ശ്രമിക്കവെ ഭർത്താവ് എബ്രഹാം തോമസിനും ഷോക്കേറ്റു. ശാന്തമ്മയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മലയാലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സന്തോഷ് തോമസ്, മിനി തോമസ് എന്നിവരാണ് ശാന്തമ്മയുടെ മക്കൾ. റെനി എബ്രഹാം ആണ് മരുമകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |