വിഴിഞ്ഞം: കുറ്റിക്കാട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ പിടികൂടി. വെങ്ങാനൂർ നീലകേശി റോഡിന് സമീപം കുറ്റിക്കാട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4ഓടെയാണ് സംഭവം. വിഴിഞ്ഞം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു മാസം മുതൽ മൂന്ന് മാസം വരെ വളർച്ചയെത്തിയ 19 കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. 40 സെ.മി മുതർ 127 വരെ സെ.മീ നീളമുള്ളതാണ് പിടിച്ചെടുത്ത കഞ്ചാവ് ചെടികളെന്ന് എക്സൈസ് സംഘം പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഞ്ചാവ് ചെടികൾ കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസ് ഇൻസ്പെക്ടർ വി.ജി.സുനിൽ കുമാറിന്റെ നിർദേശാനുസരണം അസി. ഇൻസ്പെക്ടർ എൻ.സുദർശനകുമാർ, സി.ഇ.ഒ വി. ആദർശ്, വനിത സി.ഇ.ഒമാരായ ബി. ഷൈനി, അഞ്ജന ജി. നായർ, ഡ്രൈവർ ആർ. സുധീർകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ചെടികൾ പിടിച്ചെടുത്തത്. ചെടികൾ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |