ആറ്റിങ്ങൽ: അവനവഞ്ചേരി നെടുമ്പറമ്പിലെ മൂന്നു ക്ഷേത്രങ്ങളിൽ മോഷണം . മഹാദേവപുരം മാടൻനട ദേവീ ക്ഷത്രം, കോടാലിക്കോണം ക്ഷേത്രം, ഊരൂപൊയ്ക ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മഹാദേവപുരം ക്ഷേത്രത്തിലെ അകത്തെ കാണിയ്ക്കവഞ്ചി തകർത്ത് പണം കവർന്നു. ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് നടത്തിയ തെരച്ചിലിൽ ക്ഷേത്രങ്ങളിൽ നിന്ന് മോഷണംപോയ നിലവിളക്കുകളും കുത്തുവിളക്കും ഉരുളിയും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |