SignIn
Kerala Kaumudi Online
Saturday, 21 September 2024 6.20 AM IST

ഇങ്ങനെയൊരു കഥാപാത്രം ഇല്ല, ഇതൊരു ഫിക്ഷണൽ സ്റ്റോറിയാണ്; ഈ  കഥയും  കഥാപാത്രങ്ങളും  തികച്ചും  സാങ്കൽപ്പികം മാത്രം

Increase Font Size Decrease Font Size Print Page

പൃഥ്വിരാജിനെ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ചിത്രമാണ് 'കടുവ'. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. വിവേക് ഒബ്രോയ്, സംയുക്ത മേനോൻ, അലെൻസിയർ, ഇന്നസെന്റ്, ഷാജോൺ, ജോയ് മാത്യു, ബൈജു സന്തോഷ്, അർജുൻ അശോകൻ, സുധീർ കരമന, രാഹുൽ മാധവ്, അനീഷ് ജി മേനോൻ, നന്ദു, സീമ, പ്രിയങ്ക നായർ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനുമാണ് നിർമ്മാണം. ജിനു വി എബ്രഹാം കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം ആണ്. ജേക്‌സ് ബിജോയ് സംഗീതവും കനൽ കണ്ണൻ, മാഫിയ ശശി എന്നിവർ സംഘട്ടനവും നിർവഹിച്ചിരിക്കുന്നു.

samyuktha

'കടുവ'യുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടി സംയുക്ത മേനോൻ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'ആ‌ർ.ആർ.ആർ, കെ.ജി.എഫ് 2, വിക്രം ഒക്കെ വിജയമായ ചിത്രങ്ങളാണ്. കേരളത്തിലും ഈ ചിത്രങ്ങൾ വിജയിച്ചു. ഇത്തരത്തിലൊരു ചിത്രം മലയാളത്തിൽ എത്തുമ്പോൾ വിജയമാകണ്ടേ?.

കടുവ ഒരു ഫിക്ഷണഷൽ സ്റ്റോറിയാണ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിനോട് സാമ്യമുള്ള വ്യക്തിയുണ്ട്. അതിന്റേതായ കേസും പ്രശ്നങ്ങളും നടക്കുന്നുണ്ട്. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്'- സംയുക്ത പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KADUVA, KADUVA MOVIE, SAMYUKTHA, SAMYUKTHA MENON INTERVIEW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.