ലോസ്ആഞ്ചലസ് : ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ഇരട്ടകളുടെ അച്ഛനായെന്ന് റിപ്പോർട്ട്. തന്റെ കമ്പനിയായ ന്യൂറാലിങ്കിലെ ഓപ്പറേഷൻസ് ഡയറക്ടറായ ഷിവോൺ സിലിസുമായുള്ള ( 36 ) ബന്ധത്തിൽ കഴിഞ്ഞ വർഷം നവംബറിലാണ് മസ്കിന് ഇരട്ടകൾ ജനിച്ചതെന്ന് ഒരു അമേരിക്കൻ മാദ്ധ്യമം പുറത്തുവിട്ടു. ഇതോടെ മസ്കിന് 9 മക്കളായി.
ഇരട്ടക്കുട്ടികളുടെ പേരിൽ മാതാപിതാക്കളുടെ പേരുകൾ കൂടി ചേർത്ത് തിരുത്തൽ വേണമെന്ന് കാട്ടി മസ്കും ഷിവോണും ഏപ്രിലിൽ കോടതിയെ സമീപിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇരുവരുടെയും അപേക്ഷ അംഗീകരിക്കപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസൻ, ബ്രിട്ടീഷ് നടി താലൂല റൈലി എന്നിവർ മസ്കിന്റെ മുൻ ഭാര്യമാരാണ്. മസ്കും കനേഡിയൻ ഗായിക ഗ്രിംസുമായുള്ള ബന്ധം ഈ വർഷം അവസാനിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |