നെയ്യാറ്റിൻകര: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പാർക്ക് ഐ.ടി.ഐയിൽ ഒരുവർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സി.ഒ.പി.എ ) കോഴ്സിലേക്ക് ഡിഗ്രി /പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്ന് ഒഴിവുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ടിയുടെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. കേന്ദ്ര /സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ വകുപ്പുകളിൽ തൊഴിൽസാദ്ധ്യതയും സർക്കാർ /പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രതിമാസ സ്റ്റൈപ്പന്റോടുകൂടി അപ്രന്റീസ് ട്രെയിനിംഗും ലഭിക്കും. അർഹതയുള്ള കുട്ടികൾക്ക് ഗവൺമെന്റ് സ്കോളർഷിപ്പ്. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 9995038109, 9495220402.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |