തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ ആരംഭിച്ചു. ഹെൽപ്പ് ലൈൻ: 8281883052, 8281883053, 8281883052.
ഡിസംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. സോഷ്യോളജി (വിദൂരവിദ്യാഭ്യാസം - റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 ആൻഡ് 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്റേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |