കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ പവന് 320 രൂപ താഴ്ന്ന് 37,200 രൂപയായി. 40 രൂപ കുറഞ്ഞ് 4,650 രൂപയാണ് ഗ്രാമിന്. രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞവിലയാണിത്. രാജ്യാന്തര വിപണിയിൽ വില ഔൺസിന് മൂന്ന് ഡോളർ താഴ്ന്ന് 1,708.66 ഡോളറിലായിരുന്നു ഇന്നലെ വ്യാപാരം. പലിശനിരക്ക് കൂട്ടാനുള്ള അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നീക്കവും ഡോളറിന്റെ അപ്രമാദിത്വവുമാണ് സ്വർണത്തിന് തിരിച്ചടിയാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |