തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളവിതരണം നീളുന്നതിനിടെ പെൻഷൻ വിതരണവും മുടങ്ങി.
ശമ്പള വിതരണം നാളെ ഭാഗികമായി നടക്കുമെന്നാണ് പ്രതീക്ഷ. ശമ്പളത്തിനായി സർക്കാർ അനുവദിച്ച 30 കോടി രൂപ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി അക്കൗണ്ടിലെത്തും. അങ്ങനയെങ്കിൽ കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് വിഭാഗക്കാർക്ക് ശമ്പളം നൽകും. 50 കോടി രൂപയുടെ ധനസഹായമാണ് കെ.എസ്.ആർ.ടി.സി സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ധനവകുപ്പ് പണം നൽകാത്തതുകാരണമാണ് പെൻഷൻ മുടങ്ങിയത്.
കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക്
സസ്പെൻഷൻ
തിരുവനന്തപുരം: ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനു സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ ശൈലേഷ് കെ.വിക്ക് സസ്പെൻഷൻ. വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഴക്കാലത്ത് റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ വർദ്ധിച്ചതോടെ മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശപ്രകാരം കെ.എസ്.ആർ.ടി.സി, സ്വിഫ്ട് ഉൾപ്പെടെ മുഴുവൻ ഹെവി വെഹിക്കിൾസിലും പരിശോധന ആരംഭിച്ചു. അമിത വേഗത, അലക്ഷ്യമായ ഓവർ ടേക്കിംഗ്, ട്രാഫിക് സിഗ്നലുകളുടെ ലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |