യു.എ.ഇ: ശിവഗിരി മഠത്തിന്റെ യു.എ.ഇയിലെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷവും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും ഒക്ടോബർ 30ന് അജ്മാൻ ജർഫ് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തുവാൻ തീരുമാനിച്ചതായി ചീഫ് കോർഡിനേറ്റർ കെ.പി.രാമകൃഷ്ണൻ അറിയിച്ചു.
കരാമ എസ്.എൻ.ജി ഹാളിൽ നടന്ന ജനറൽ ബോഡിയിൽ സ്വാഗതസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു.
വൈ.എ.റഹിം പ്രോഗ്രാം ചെയർമാനായും,മാത്തുക്കുട്ടി കടോൺ,ഡോ.സുധാകരൻ,രാജൻ അൽ- അമാനി,അജിത രാജൻ,ശ്യാംപ്രഭു,ടി.ടി.യേശുദാസ്,സോമൻ,ദിലീപ്,രാമകൃഷ്ണൻ,ബി.ആർ.ഷാജി,അജയകുമാർ എന്നിവർ രക്ഷാധികാരികളായും,കലാധർ ദാസിനെ പ്രോഗ്രാം ജനറൽ കൺവീനറായും,വിവിധ കമ്മിറ്റി കൺവീനർമാരെയും തിരഞ്ഞെടുത്തു.
ക്യാപ്ഷൻ: യു.എ.ഇ ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ അജ്മാനിൽ നടക്കുന്ന ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷത്തിന്റെയും ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിന്റെയും സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരിയായ അജിത രാജൻ പ്രസംഗിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |