ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ വാർത്തയെഴുതിയതിന് ഫ്രീലാൻഡ്സ് മാദ്ധ്യമ പ്രവർത്തകനും മലയാളിയുമായ രവി നായർക്കെതിരെ ഡൽഹി പൊലീസിന്റെ അറസ്റ്റു വാറണ്ട്. അദാനി ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാറണ്ട്. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞില്ലെന്നും ഇതു സംബന്ധിച്ച് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചിട്ടില്ലെന്നും രവി നായർ പറഞ്ഞു. റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ രവി വാർത്ത നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ അന്വേഷണാത്മക റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |