തിരുവനന്തപുരം: കേരള തണ്ടാൻ സർവീസ് സൊസൈറ്റി 15-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരുവനന്തപുരം സെൻട്രൽ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ശാർക്കര സി. വിക്രമന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർ ആശാനാഥ് ജി.എസ്. ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പുരവൂർ എ. രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഒരു വാതിൽകോട്ട പി.ശശി, സംസ്ഥാന സെക്രട്ടറി ആർ. ശശികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മുരുക്കുംപുഴ എ.മനോഹരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സത്യശീലൻ, ജില്ലാ കൺവീനർമാരായ നെല്ലിയോട് രാജൻ, പാപ്പനംകോട് ജി. സജികുമാർ, ആറ്റുകാൽ എസ്. സാബു, എ. ഗോകുലൻ ലാലി,ജില്ലാ സെക്രട്ടറി ചാല സി.ചന്ദ്രൻ, രക്ഷാധികാരി അരുമാനൂർ എസ്. ബാഹുലേയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |