അവസാനമായി കടിയേറ്റതിന് ശേഷം തന്റെ ശരീരത്തിൽ ചില പ്രവണതകൾ കാണുന്നതായി സ്നേക്ക് മാസ്റ്റർ വാവ സുരേഷ്. ജനുവരി 31ന് തുടങ്ങിയ പനി ഇതുവരെയും കുറഞ്ഞിട്ടില്ല. ശരീരം പലപ്പോഴും ചൂടാവുകയും പെട്ടെന്ന് തണുക്കുകയും ചെയ്യുന്നു. അന്ന് കടിച്ച പാമ്പിനെ കുറച്ചു നാൾ സൂക്ഷിച്ചു വച്ചിരുന്നു. പിന്നീട് തുറന്നുവിട്ട സമയത്ത് മറ്റാരെയും ശ്രദ്ധിക്കാതെ തന്റെ പാദത്തിനടുത്തേക്ക് വേഗത്തിൽ വരുന്നതാണ് കണ്ടതെന്നും വാവ സുരേഷ് പറയുന്നു. സ്നേക്ക് മാസ്റ്ററിന്റെ പുതിയ എപ്പിസോഡിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |