ആലപ്പുഴ: ആലപ്പുഴ-കളർകോട് റോഡിൽ പഴവീട് സ്കൂളിന് തെക്ക് ഭാഗത്ത് , ശക്തമായ മഴയിലും കാറ്റിലും കടപുഴകിയ മരംവീണ് സ്കൂട്ടർ യാത്രക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരുമണിക്കൂർ തടസപെട്ടു. സ്കൂട്ടർ യാത്രക്കാരായ പറവൂർ മംഗലത്ത് വെളിയിൽ അഞ്ജു (38), തൈപ്പറമ്പിൽ പാർവതി (27) എന്നിവർക്കും ഒരു കാൽനടയാത്രക്കാരനുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.15ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റോഡരികിൽ നിന്ന അക്വേഷ്യ മരമാണ് റോഡിലേക്ക് വീണത്. ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സും സൗത്ത് പൊലീസും എത്തി മരം മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |