എം.എസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ, ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 9 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം കോം. (ഇന്റർനാഷണൽ ട്റേഡ്), എം.എസ്സി. കെമിസ്ട്രി (വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റ്) ന്യൂ ജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ബി കോം എൽ എൽ.ബി./ബി.ബി.എ എൽ എൽ.ബി റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 6 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ബി കോം എൽ എൽ.ബി./ബി.ബി.എ എൽ എൽ.ബി. മേഴ്സിചാൻസ് പരീക്ഷകൾക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ /എം.എസ്സി /എം കോം /എം.എസ്.ഡബ്ല്യൂ /എം.എം.സി.ജെ /എം.എ.എച്ച്.ആർ.എം /എം.പി.എ /എം.ടി.എ (മേഴ്സിചാൻസ് - 2010 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷകൾക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
ഇഗ്നോ അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2022 ജൂലായിൽ ആരംഭിച്ച അക്കാഡമിക്ക് സെഷനിലേക്കുള്ള പ്രവേശനം 12 വരെ നീട്ടി. എം.ബി.എ, എം.ബി.എ (ബാങ്കിംഗ് ആൻഡ് ഫിനാൻസ്), റൂറൽ ഡെവലപ്മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി.ഡിപ്ലോമ ,ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് www.ignouadmission.samarth.edu.in വഴി അപേക്ഷകൾ സമർപ്പിക്കാം. രജിസ്റ്റർ ചെയ്തവർ അപേക്ഷ പരിശോധിച്ച് ന്യൂനതകളില്ലെന്ന് ഉറപ്പുവരുത്തണം. വിശദവിവരങ്ങൾക്ക് ഇഗ്നോ, രാജധാനി ബിൽഡിംഗ്,കിള്ളിപ്പാലം, കരമന പി.ഒ,തിരുവനന്തപുരം- 695002ൽ ബന്ധപ്പെടുക. ഫോൺ: 0471- 2344113,2344120,9447044132,. ഇമെയിൽ: rctrivandrum@ignou.ac.in.
പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം
തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് റസിഡൻഷ്യൽ വിഭാഗത്തിൽ നടത്തുന്ന സൗജന്യ കോഴ്സുകൾ. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ റസിഡൻഷ്യൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപെൻഡും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഓഗസ്റ്റ് 10ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 9995898444.
ഹിന്ദി അദ്ധ്യാപക ട്രെയിനിംഗ്
തിരുവനന്തപുരം: കേരള ഗവൺമെന്റ് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ അദ്ധ്യാപക കോഴ്സിന്റെ 2022-24 ബാച്ചിലേക്ക് അടൂർ സെന്ററിൽ അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിലേക്ക് രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് അമ്പത് ശതമാനം മാർക്കുള്ളവർക്കും ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 17- 35. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഇ ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം . അപേക്ഷകൾ 16 നകം പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ, പത്തനംതിട്ട വിലാസത്തിൽ ലഭിക്കണം. ഫോൺ : 0473-4296496, 8547126028.
ഡി.എൽ.എഡ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഗവൺമെന്റ്/എയ്ഡഡ് ടി.ടി.ഐകളിലേക്കും സ്വാശ്രയ ടി.ടി.ഐകളിലെ മെരിറ്റ് സീറ്റുകളിലേക്കും ഡിപ്ളോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്) കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ 16 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.education.kerala.gov.in. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ അന്വേഷണ വിഭാഗത്തിൽ ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്.
ഹിന്ദി ട്രാൻസലേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ ഹിന്ദി ട്രാൻസലേറ്റർ ഒഴിവുകളിലേക്ക് 4ന് രാത്രി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് http://ssc.nic.in, www.ssckkr.kar.nic.in. 100 രൂപയാണ് അപേക്ഷ ഫീസ്. സംവരണത്തിന് അർഹതയുള്ള എസ്.സി/എസ്.ടി, വിമുക്തഭടൻമാർക്ക് ഫീസില്ല. ഉദ്യോഗാർത്ഥികൾ 2022 ജൂൺ ഒന്നിന് 18 നും 30നുമിടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് വയസിളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 നും 5 മണിക്കുമിടയിൽ 080 25502520, 9483862020 എന്നീ നമ്പരുകളിൽ വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |